അവതരിക്കാനൊരുങ്ങി ഐഫോണ്‍ 17 എയര്‍: ആപ്പിള്‍ ചരിത്രത്തില്‍ കനം കുറഞ്ഞത്..!!
എറ്റവും കനം കുറഞ്ഞ സ്ലിം ഫോണെന്ന ഖ്യാതി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളിന്റെ ഐഫോണ്‍ 17 എയര്‍ മോഡല്‍. ഐഫോണ്‍ 17 സീരിസിനൊപ്പം 2025 സെപ്തംബറില്‍ ഐഫോണ്‍ 17 എയര്‍ വിപണിയിലെത്തും. ഐഫോണ്‍ 17 പ്രോയേക്കാള്‍ ഏറ്റവും വില കൂടിയ മോഡലായിരിക്കും ഐഫോണ്‍ 17 എയര്‍ എന്ന് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പ്രോ മോഡലുകളേക്കാള്‍ വില കുറവായിരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഐഫോണ്‍ എയറിന് ഇന്ത്യയില്‍ ഏകദേശം 89,900 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ മുന്‍ സീരീസിലുള്ള പ്ലസ് മോഡലിന് പകരമായിരിക്കും എയര്‍ എത്തുക. ടൈറ്റാനിയം ഫ്രെയിം ബോഡിയില്‍ നിര്‍മിക്കുന്ന മോഡല്‍ ഭാരക്കുറവിനൊപ്പം ആകര്‍ഷണീയവുമായിരിക്കും. 6.6 ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ റെറ്റിന എക്‌സ്.ഡി.ആര്‍ ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ ആണ് ഐഫോണ്‍ 17 എയറിന്റെ മറ്റൊരു ആകര്‍ഷണം.