ഐഫോണ്‍ എസ്.ഇ-4 ലോഞ്ച് ഇന്ന്; ആകാംക്ഷയോടെ ഐഫോണ്‍ പ്രേമികള്‍

Update: 2025-02-19 09:24 GMT

2025ലെ ഐഫോണിന്റെ ആദ്യ ലോഞ്ചിംഗിനായി കാത്തിരിക്കുകയാണ് ഐ ഫോണ്‍ പ്രേമികള്‍. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എസ്.ഇ 4 ഇന്ന് രാത്രി ലോഞ്ച് ചെയ്യും. എന്തായിരിക്കും എസ്.ഇ 4ല്‍ കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.30 നാണ് ലോഞ്ചിംഗ് നിശ്ചയിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ ലോകത്തിന് മുന്നില്‍ എസ്.ഇ 4 അവതരിപ്പിക്കും. ആപ്പിളിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലൈവ് ആയി കാണാം.

ഏറ്റവും പുത്തന്‍ ഡിസൈനിലാണ് എസ്.ഇ 4 നിര്‍മിച്ചിരിക്കുന്നത്. പവര്‍ഫുള്‍ എ18 ചിപ്പ്, 5ജി മോഡം എന്നിവയാണ് പുതിയ അപ്‌ഗ്രേഡുകള്‍.50,000 മുതല്‍ 55,000 ഇന്ത്യന്‍ രൂപയാണ് വില. ഫെബ്രുവരി 23ന് ഓര്‍ഡര്‍ നല്‍കാം. മാര്‍ച്ച് ഒന്നിന് ഡെലിവറി തുടങ്ങും.എസ്.ഇ മോഡലില്‍ ആദ്യമായി 6.1 ഇഞ്ചിന്റെ ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ വരുന്നു എന്ന പ്രത്യേകതയും എസ്.ഇ 4ന് ഉണ്ട്. 8ജി.ബി റാം, പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, 128 ജി.ബി, 256 ജി.ബി, 512 ജി.ബി എന്നിങ്ങനെയാണ് സ്റ്റോറേജ് ലഭ്യത. മികച്ച എച്ച്.ഡി.ആര്‍ ഉം നൈറ്റ് മോഡും ഉള്ള 12 എം.പി ക്യാമറയും മറ്റൊരു സവിശേഷതയാണ്. 4കെ വീഡിയോകള്‍ 60 എഫ്.പി.എസില്‍ റെക്കോര്‍ഡ് ചെയ്യാം.

Similar News