വൈഫൈ വേഗത കുറവാണോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Update: 2025-01-07 09:57 GMT

സാങ്കേതിക വിദ്യകള്‍ കൂടിയതോടെ വൈഫൈയുടെ ആവശ്യകതയും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. പലപ്പോഴും വേഗത കുറഞ്ഞ വൈഫൈ മാനസികമായി വളരെ വലിയ രീതിയിലാണ് ഉപയോക്താക്കളെ ബാധിക്കുന്നത്. ലളിതമായ അഞ്ച് കാര്യങ്ങളിലൂടെ ഇത് പരിഹരിക്കാം.

1. വീട്ടിലും ഓഫീസിലും റൂട്ടറിനായി ശരിയായ സ്ഥലം തിരഞ്ഞെടുക്കുക

വൈഫൈ കണക്ഷനു വേണ്ടി റൂട്ടര്‍ എവിടെ സ്ഥാപിക്കുന്നു എന്നത് പ്രധാനമാണ്. വീട്ടിലായാലും ഓഫീസിലായാലും വൈഫൈ കണക്ഷന് വേഗതയുണ്ടാവാന്‍ റൂട്ടര്‍ പ്രധാന പങ്കുവഹിക്കുന്നു.
ചുവരുകളാല്‍ ചുറ്റപ്പെട്ട അടച്ച ഇടങ്ങളിലോ മൂലകളിലോ റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കണം.
എല്ലായിടത്തും (വീടോ ഓഫീസോ) മെച്ചപ്പെട്ട സിഗ്‌നല്‍ വിതരണം ഉറപ്പാക്കാന്‍, നിങ്ങളുടെ റൂട്ടര്‍ എല്ലായ്‌പ്പോഴും ഒരു ഹാള്‍ പോലെയുള്ള തുറന്ന സ്ഥലത്ത് സ്ഥാപിക്കുക അല്ലെങ്കില്‍ സ്ഥലത്തിന്റെ മധ്യഭാഗത്ത് തുറന്ന ഭിത്തിയില്‍ സ്ഥാപിക്കുക.

2. ബന്ധിപ്പിച്ച മൊബൈലുകള്‍/ കംപ്യൂട്ടറുകള്‍ എന്നിവയുടെ എണ്ണം പരിമിതപ്പെടുത്തുക

വൈഫൈയിലേക്ക് വളരെയധികം ഉപകരണങ്ങള്‍ ഒരേ സമയം കണക്റ്റ് ചെയ്യുമ്പോള്‍, അത് വേഗത കുറയ്ക്കുന്നു.
കണക്ഷന്‍ പരിധി സജ്ജീകരിക്കുന്നതിന് റൂട്ടറിന്റെ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
നിങ്ങളുടെ വൈഫൈയുടെ ബാന്‍ഡ്വിഡ്ത്ത് സ്വതന്ത്രമാക്കാനും നിങ്ങള്‍ക്ക് വൈഫൈ വേഗത ആസ്വദിക്കാനാവുന്നില്ലെങ്കില്‍ അനാവശ്യമായി ബന്ധിപ്പിച്ച ഉപകരണങ്ങള്‍ വിച്ഛേദിക്കുക.

3. റൂട്ടര്‍ പതിവായി റീസ്റ്റാര്‍ട്ട് ചെയ്യുക

റൂട്ടര്‍ ദിവസങ്ങളോളം ഓണാക്കി വയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍, അത്് ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കും.
റീസ്റ്റാര്‍ട്ട് ചെയ്യാന്‍ കുറച്ച് മിനിറ്റ് റൂട്ടര്‍ ഓഫ് ചെയ്യുക. തുടര്‍ന്ന് അത് വീണ്ടും ഓണാക്കുക.
ഈ ലളിതമായ ട്രിക്ക് ഇന്റര്‍നെറ്റിന്റെ വേഗത മെച്ചപ്പെടുത്തുന്നു

4. ആവശ്യമുള്ളപ്പോള്‍ റൂട്ടര്‍ റീസെറ്റ് ചെയ്യുക

റൂട്ടര്‍ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ദോഷമൊന്നും ഉണ്ടാക്കില്ല. സ്ഥിരമായ ഉപയോഗം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നതിനാല്‍, ഇത് ഇടക്കിടെ ഓണ്‍ ആക്കണമെന്നും ഓഫ് ആക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
റൂട്ടറിന്റെ ഡിഫോള്‍ട്ട് ക്രമീകരണള്‍ റീസെറ്റ് ചെയ്യുന്നതിന് പുറകില്‍ സ്ഥാപിച്ചിരിക്കുന്ന റീസെറ്റ് ബട്ടണ്‍ ഉപയോഗിക്കുക. ഇതിലൂടെ ഒട്ടേറെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാകും

5.  റൂട്ടര്‍ കാലഹരണപ്പെട്ടതാണെങ്കില്‍ അത് നവീകരിക്കുക

കാലഹരണപ്പെട്ട സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പഴയ റൂട്ടര്‍ ആണെങ്കില്‍ പരിശോധിക്കണം. ഇത് ഇന്റര്‍നെറ്റ് വേഗത കുറക്കും.
നിങ്ങള്‍ വര്‍ഷങ്ങളായി ഒരേ റൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, മികച്ച ശേഷിയുള്ള പുതിയ മോഡലിലേക്ക് മാറണം

Similar News