ടിക് ടോക്കിനെ കടത്തിവെട്ടാന്‍ ഇന്‍സ്റ്റഗ്രാം: ഫീച്ചറുകളില്‍ മാറ്റം വരുത്തി

Update: 2025-01-22 06:27 GMT

യു.എസില്‍ ടിക് ടോക് നേരിടുന്ന നിരോധന വെല്ലുവിളിയുടെ സാഹചര്യം മുതലെടുത്ത് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഇന്‍സ്റ്റഗ്രാം. ടിക് ടോക് നിരോധനം യു.എസില്‍ നീക്കിയെങ്കിലും പ്ലേ സ്റ്റോറില്‍ ആപ്പ് ഇതുവരെ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് പ്രേമികളെ ആകര്‍ഷിക്കാന്‍ ഇന്‍സ്റ്റഗ്രാം ഫീച്ചറുകളില്‍ വലിയ മാറ്റം വരുത്തിക്കഴിഞ്ഞു.പ്രൊഫൈല്‍ ഗ്രിഡുകളുടെ ഫോര്‍മാറ്റ് ചതുരങ്ങളില്‍ നിന്ന് ദീര്‍ഘചതുരങ്ങളിലേക്ക് മാറ്റി. റീലുകളുടെ പരമാവധി ദൈര്‍ഘ്യം മൂന്ന് മിനിറ്റായി നീട്ടി. പുതിയ വീഡിയോ എഡിറ്റിംഗിനായുള്ള ആപ്പും എല്ലാം ടിക് ടോകിന്റെ മേല്‍ക്കൈ നഷ്ടപ്പെടുത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്.

 ടിക് ടോക് ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ മാത്രം പങ്കുവെക്കുന്നവര്‍ക്ക് ബോണസുകളും വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. പ്രതിമാസം 10,000 മുതല്‍ 50,000 വരെ ബോണസുകള്‍ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ . മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണമെന്നാണ് നിബന്ധന. ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും റീലുകള്‍ പോസ്റ്റ് ചെയ്യുന്നതിനായി ടിക് ടോക്ക് വീഡിയോ സ്രഷ്ടാക്കള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ 5,000 വരെ സമ്പാദിക്കാന്‍ അനുവദിക്കുന്ന ഒരു ബ്രേക്ക്ത്രൂ ബോണസ് പ്രോഗ്രാം കമ്പനി ആരംഭിച്ചതായി ദി വെര്‍ജിന് നല്‍കിയ പ്രസ്താവനയില്‍ മെറ്റാ വക്താവ് പൈജ് കോഹന്‍ വ്യക്തമാക്കി.

Similar News