തിരുവനന്തപുരം: സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബി. അശോക് ഐ.എ.എസാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഐ.എം.ജി ഡയറക്ടര്‍ ആയിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായത് ചട്ടവിരുദ്ധമെന്നാണ് ആക്ഷേപം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോര്‍ഡ് പ്രസിഡണ്ട് ആയതില്‍ ചട്ടലംഘനം ഇല്ലെന്നും കെ. ജയകുമാര്‍ പറയുന്നു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐ.എം.ജി ഡയറക്ടര്‍ പദവിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി. ഐ.എം.ജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാനെന്ന് ബി. അശോക് പറഞ്ഞു. ജയകുമാറിന്റെറെ ഐ.എം.ജി ഡയറക്ടര്‍ നിയമനവും ചട്ടലംഘനമെന്ന് അദ്ദേഹം ആരോപിച്ചു.