പൈപ്പ് ലൈന്‍ ചോര്‍ച്ച: ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടും;
By : Online correspondent
Update: 2025-06-11 09:32 GMT
കാസര്‍കോട്: ചെര്‍ക്കള ജലസംഭരണിയില്‍ നിന്നും പാറക്കട്ട ജല സംഭരണിയിലേക്കുള്ള പൈപ്പ് ലൈന്‍ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പൈപ്പ് ലൈന്‍ കുഴിയിലൂടെ കടന്നുപോകുന്ന 11 കെ.വി യു.ജി കേബിളിന്റെ പവര്‍ സപ്ലൈ തടസപ്പെടുന്നതിനാല്‍ ഇന്നും നാളെയും ബാവിക്കര ജലശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിങ്ങ് മുടങ്ങും.
ഇക്കാരണത്താല്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡബ്ല്യു.എസ്.പി സബ് ഡിവിഷന്‍, കാസര്‍കോട് അറിയിച്ചു.