റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ്; അന്വേഷണം ഊര്‍ജ്ജിതമാക്കി

Update: 2025-12-22 10:40 GMT

കാസര്‍കോട്: കോട്ടിക്കുളത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വെച്ച് ട്രെയിന്‍ അട്ടിമറിക്കാനുണ്ടായ ശ്രമം സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

സംഭവത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


 



 


Similar News