എ.ഡി.എമ്മിന്റെ മരണം; സി.ബി.ഐ അന്വേഷണമില്ല

By :  Sub Editor
Update: 2025-01-06 09:16 GMT

കൊച്ചി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹരജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടുകള്‍ ഡി.ഐ.ജിക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹരജിയിലെ ആരോപണങ്ങള്‍ എസ്.ഐ.ടി അന്വേഷിക്കണം. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ്.ഐ.ടി പരിശോധിക്കണമെന്നും അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനല്‍ റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് മുമ്പില്‍ നല്‍കി അപ്രൂവല്‍ വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ കോടതി വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് പ്രതീക്ഷിച്ച വിധിയല്ലെന്നും മഞ്ജുഷയും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചു.

Similar News