ഗള്‍ഫില്‍ മക്കളെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടമ്മ അന്തരിച്ചു

By :  Sub Editor
Update: 2025-05-16 09:32 GMT

ഒടയംചാല്‍: മക്കളെ സന്ദര്‍ശിക്കാന്‍ ഗള്‍ഫില്‍ പോയി നാട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് ഗൃഹനാഥ മരിച്ചു. ഒടയംചാല്‍ ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് കോടോം-ബേളൂര്‍ പഞ്ചായത്ത് ട്രഷററുമായ ഇബ്രാഹിം ഹാജി ഒടയംചാലിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ(65)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പോയി ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. ഏപ്രില്‍ 30നാണ് പോയത്. ഇബ്രാഹിം ഹാജിയും കൂടെയുണ്ടായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം. മക്കള്‍: മുജീബ്, ഇസ്മായില്‍, ഫവാസ്, ജാസ്മിന്‍. മരുമക്കള്‍: നവാസ്, റംസിയ, നജുമ, സൈഫുന്നിസ.

Similar News

സഫിയ

കെ. ശാരദ