എല്‍.ബി.എസ് സെന്ററിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളജുകളില്‍ ബി.ടെക്, എം.ടെക് പ്രോഗ്രാമുകളില്‍ ന്യൂജന്‍ കോഴ് സുകള്‍ ആരംഭിക്കുന്നു
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് & ബിസിനസ് സിസ്റ്റംസ് എന്നീ രണ്ടു പുതിയ തലമുറ ബി.ടെക് കോഴ്‌സുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്;
തിരുവനന്തപുരം: എല്‍.ബി.എസ് സെന്ററിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളജുകളില്‍ ബി.ടെക്, എം.ടെക് പ്രോഗ്രാമുകളില്‍ ന്യൂജന്‍ കോഴ് സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്നു. ഇതിനായി എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
കാസര്‍കോട്, പൂജപ്പുര എഞ്ചിനീയറിംഗ് കോളേജുകളിലാണ് 2025-26 അധ്യയനവര്‍ഷം ബി.ടെക്, എം.ടെക് പ്രോഗ്രാമുകളില്‍ ന്യൂജന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചത്.
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് & ബിസിനസ് സിസ്റ്റംസ് എന്നീ രണ്ടു പുതിയ തലമുറ ബി.ടെക് കോഴ്‌സുകളാണ് തുടങ്ങുന്നത്. ഇതില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ബിസിനസ് സിസ്റ്റംസ് പ്രമുഖ സോഫ് റ്റ് വെയര്‍ കമ്പനിയായ ടി.സി.എസിന്റെ സഹകരണത്തോടെയാണ് ആരംഭിക്കുന്നത്.
ടി.സി.എസ് രൂപകല്‍പ്പന ചെയ്ത സിലബസ് പ്രകാരം ടി.സി.എസും കോളേജും ചേര്‍ന്നുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഇതുമൂലം കൂടുതല്‍ തൊഴില്‍ നൈപുണിയും ഈ കോഴ്‌സിന് ചേരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ് മെന്റും ഉറപ്പുനല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ 1993-ല്‍ സെല്‍ഫ് ഫിനാന്‍സിംഗ് മേഖലയില്‍ ആരംഭിച്ച ആദ്യ കോളേജ് ആണിത്.
ഇവിടെ ഉള്ള 6 ബി.ടെക് കോഴ്‌സുകള്‍ക്കും അടുത്തിടെ എന്‍.ബി.എ അംഗീകാരം ലഭിച്ചിരുന്നു. എല്ലാ കോഴ്‌സുകള്‍ക്കും എന്‍.ബി.എ അംഗീകാരം നേടുന്ന സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന കോളേജുകളിലൊന്നാണ് കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്. 60 ഏക്കര്‍ വിസ്തൃതമായ കാമ്പസുള്ള ഈ കോളേജില്‍ ഒരു കോടി രൂപ ചിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐഡിയ ലാബിനും ഈ വര്‍ഷം തുടക്കമിട്ടിരുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിരളമായ കാസര്‍കോട് ജില്ലയ്ക്ക് എല്‍.ബി.എസില്‍ തുടങ്ങുന്ന ഈ നൂതന കോഴ്‌സുകള്‍ ഏറെ അനുഗ്രഹമാവും.
പൂജപ്പുരയിലുള്ള എല്‍ ബി എസ് വനിത എഞ്ചിനീയറിംഗ് കോളേജില്‍ റോബ്ബോട്ടിക് സ് & ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എം.ടെക് കോഴ്‌സിനാണ് അംഗീകാരം ലഭിച്ചത്. 2024 ല്‍ രാജ്യത്ത് തന്നെ ആദ്യമായി വനിതകളാല്‍ സാറ്റലൈറ്റ് നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ കലാലയമാണ് ഇത്. കൂടാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന റോബോടിക്‌സ് ക്ലബ്ബ് നിരവധി പ്രോജക്റ്റുകള്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.
കൃത്രിമബുദ്ധിയും റോബോടിക്‌സും സമന്വയിച്ചുള്ള ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാവും. പൂജപ്പുര വനിത എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ കോഴ്‌സുകള്‍ക്കും എന്‍.ബി.എ. അംഗീകാരം ലഭിച്ചിട്ടുണ്ട്.