കാസര്‍കോട് ജില്ല തൊഴിലവസരങ്ങള്‍

Update: 2024-11-27 11:03 GMT

വെറ്റെറിനറി സര്‍ജന്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട് ബ്ലോക്കില്‍ മൊബൈല്‍ വെറ്റെറിനറി യൂണിറ്റ് പ്രവര്‍ത്തനത്തിനായി വെറ്റെറിനറി സര്‍ജന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വെറ്റെറിനറി സയന്‍സില്‍ ബിരുദവും കേരള വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഫോണ്‍-04994 255483.


Similar News