കാസര്‍കോട് ജില്ല- തൊഴിലവസരങ്ങള്‍

വിവിധ തസ്തികകളില്‍ ഒഴിവ്‌

Update: 2024-11-28 10:53 GMT

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ ആറിന് രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, നിശ്ചിത യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. യോഗ്യത സിവില്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി. അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ, സര്‍ക്കാര്‍ മിഷന്‍, സര്‍ക്കാര്‍ ഏജന്‍സികളിലെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സര്‍ക്കാര്‍ മിഷന്‍, സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും. ഫോണ്‍ 0498-2258276.

ഡ്രൈവര്‍ നിയമനം കൂടിക്കാഴ്ച്ച 29 ന്

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവറുടെ ഒഴിവിലേക്ക് നവംബര്‍ 29ന് രാവിലെ 10 ന് കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍- 9048719091

Similar News