ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ പതിനൊന്നിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേനല്‍ ഡയാലിസിസ് ടെക്നോളജി വിത്ത് പാര മെഡിക്കല്‍ രജിട്രേഷന്‍. പ്രായപരിധി 18-45. ഫോണ്‍- 0467 2217018.
ഡ്രൈവര്‍ കൂടിക്കാഴ്ച ഡിസംബര്‍ 11 ന്
കേപ്പിന്റ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പി.ടി.എ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്സുകള്‍ ഓടിക്കുന്നതിന് ഡ്രൈവറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എട്ടാം ക്ലാസും, ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സുള്ള 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ് പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11 ന് രാവിലെ 11 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്കും പ്രായോഗിക പരീക്ഷയ്ക്കുമായി ഹാജരാകണം. ഫോണ്‍ -9947350156, 04672250377.
ബയോസ്റ്റാറ്റിഷ്യന്‍ നിയമനം
കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18 ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0497 2800167.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്
കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം, പി ജി ഡി സി എ/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍ യൂണിറ്റ്, (പി.ഐ..യു,)പി.എം.ജി.എസ്.വൈ, കാസര്‍കോട്്, വിദ്യാനഗര്‍ (പി.ഒ) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.
നഴ്സ് ഒഴിവ്
കാസറഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ്അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560.