സ്‌പോണ്‍സര്‍ വേണ്ട; 90 ദിവസത്തെ വിസയുമായി യു.എ.ഇ

Update: 2025-02-25 04:40 GMT

യു.എ.ഇ : യാത്രാപ്രേമികള്‍ക്ക് ഇതാ യു.എ.ഇയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. വിനോദസഞ്ചാരത്തിന്റെ ഭാഗമായോ ബിസിനസ് സംബന്ധമായോ വിദേശ രാജ്യങ്ങളിലേക്ക് പോവാന്‍ താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് യു.എ.ഇ തിരഞ്ഞെടുക്കാം. പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യം ഇല്ലാതെ 90 ദിവസത്തെ വിസ ആനുകൂല്യം അനുവദിച്ചിരിക്കുകയാണ് യു.എ.ഇ. വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.

ഇത് ശ്രദ്ധിക്കൂ..

  • 90 ദിവസത്തെ വിസക്ക് അപേക്ഷിക്കുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം
  • ആറ് മാസത്തെ വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ട് കരുതണം
  • സാമ്പത്തിക സ്രോതസ്സ് തെളിയിക്കുന്ന രേഖകള്‍, യാത്രാ ഇന്‍ഷുറന്‍സ് ,  മടക്ക ടിക്കറ്റ് കരുതണം. 
  • ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി രേഖകള്‍ സമര്‍പ്പിച്ച് ഫീസ് അടക്കണം.GDRFA അല്ലെങ്കില്‍ ICA UAE വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഒരാഴ്ചക്കുള്ളില്‍ ഇ-മെയിലിലൂടെ അംഗീകൃത വിസ സ്വന്തമാക്കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഒരു വര്‍ഷത്തില്‍ 180 ദിവസം വരെ നീട്ടാന്‍ കഴിയും. ചിലവിന്റെ കാര്യത്തില്‍ 700 ദിര്‍ഹം കൈവശമുണ്ടായിരിക്കണം. ഒപ്പം 2000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഇത് തിരിച്ച് ലഭിക്കുന്നതാണ്.

Similar News