ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു, പുക ശ്വസിച്ച് നിരവധി പേര് അവശ നിലയിലായി. മരിച്ചത് 40 വയസ്സുള്ള പാകിസ്ഥാന് പൗരനാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.സംഭവത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്, ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഒന്നിലധികം സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി. മലയാളികളടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്.പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ പ്രദേശം മുഴുവന്‍ വളഞ്ഞു. കെട്ടിടത്തില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാമായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഒഴിപ്പിച്ച താമസക്കാര്‍ മടങ്ങിവരാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. വൈകുന്നേരം 5 മണി വരെ, അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തീപിടിത്തത്തിന്റെ കാരണം നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ടവറിന്റെ മുകളിലെ രണ്ട് നിലകളിലാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹാറ സെന്ററിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം എമിറേറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്. നിരവധി കുടുംബങ്ങള്‍ ടവറില്‍ താമസിക്കുന്നുണ്ടെന്ന് ഒരു കട ഉടമ പറഞ്ഞു.ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15-ല്‍ സ്ഥിതി ചെയ്യുന്ന ഒരു പഴം, പച്ചക്കറി വെയര്‍ഹൗസിലും തീപിടുത്തം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.