സൗദി കീരീടാവകാശിയുടെ 'വൈറല്‍ നന്ദി' ഇനി ഇമോജിയാവും

Update: 2025-05-20 09:13 GMT

സിറിയയ്ക്ക് മേലുള്ള ഉപരോധം നീക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ നന്ദി പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. നെഞ്ചില്‍ കൈവെച്ച് നന്ദി പ്രകടിപ്പിക്കുന്ന സല്‍മാന്‍ രാജാവിന്റെ ചിത്രം ആഗോള തലത്തില്‍ വൈറലാവുകയും ചെയ്തു. വൈറല്‍ നന്ദി ഇനി ഇമോജിയാവുമെന്നാണ് റിപ്പോര്‍ട്ട്. ഇമോജി ഡിസൈന്‍ ചെയ്യാന്‍ സൗദി സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ അലി അല്‍ മുതൈരി, യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം നല്‍കി.

Similar News