കുവൈത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു; തുടര്‍ച്ചയായി 5 അവധി ദിനങ്ങള്‍

പ്രത്യേക പ്രവര്‍ത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങള്‍ക്ക് പൊതുജന താല്‍പ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികള്‍ അവരുടെ അവധിക്കാല ഷെഡ്യൂളുകള്‍ നിശ്ചയിക്കും;

Update: 2025-04-30 11:31 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ് റ 1446 ലെ അറഫ ദിനവും ഈദ് അല്‍-അദ് ഹയും പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അധികാരികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു.

ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ പൊതുമേഖലാ അവധി ദിവസങ്ങള്‍ നാല് ദിവസമായിരിക്കും. ജൂണ്‍ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ജോലികള്‍ ജൂണ്‍ 10 ചൊവ്വാഴ്ച പുനരാരംഭിക്കും. പ്രത്യേക പ്രവര്‍ത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങള്‍ക്ക് പൊതുജന താല്‍പ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികള്‍ അവരുടെ അവധിക്കാല ഷെഡ്യൂളുകള്‍ നിശ്ചയിക്കുമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

Similar News