അവധിക്കാല തിരക്ക്; മുംബൈയില്‍ നിന്ന് ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ്; കണ്ണൂരില്‍ നിന്ന് ഉടന്‍

Update: 2025-05-17 05:09 GMT

അബുദാബി: അവധിക്കാല തിരക്ക് പരിഗണിച്ച് മുംബൈയില്‍ നിന്ന് ഫുജൈറയിലേക്ക് ഇനി ഇന്‍ഡിഗോ വിമാനം ദിവസേന പറക്കും. അന്താരാഷ്ട്ര ഡെസ്റ്റിനേഷനില്‍ 41ാമത്തെ സര്‍വീസാണിത്. യു.എ.ഇയുടെ കിഴക്കന്‍ തീര മേഖലയിലെ പ്രധാന എമിറേറ്റാണ് ഫുജൈറ. ഇന്‍ഡിഗോയുടെ അന്താരാഷ്്ട്ര യാത്രയിലെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനായി ഇനി ഫുജൈറയും മാറും. യു.എ.യില്‍ നിലവില്‍ അബുദാബി, ദുബായ്, ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അവധിക്കാല ആവശ്യം പരിഗണിച്ച് കണ്ണൂരിലേക്കും സര്‍വീസ് വ്യാപിപ്പിക്കും.

Similar News