അറഫ മൈതാനിയില്‍ തണലൊരുങ്ങുന്നു; തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കില്ല

Update: 2025-05-15 10:34 GMT

മക്ക: ഹജ്ജിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ അറഫാ സംഗമത്തിനെത്തുന്ന വിശ്വാസികള്‍ക്കായി തണലൊരുങ്ങുന്നു. അറഫ മൈതാനയില്‍ തണല്‍ പന്തല്‍ നിര്‍മിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കിദാന വികസന കമ്പനിയുടെ നേതൃത്വത്തിലാണ് തണല്‍ ഒരുങ്ങുക. നമിറ പള്ളിക്ക് ചുറ്റും ജബലുറഹ്‌മ പര്‍വതത്തിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ അണിനിരക്കുന്നിടത്തെല്ലാം തണല്‍ പന്തല്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം അറഫ സംഗമത്തിനിടെ കനത്ത സൂര്യപ്രകാശത്തില്‍ ഒട്ടേറെ പേര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു. 85000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന തണല്‍ പന്തലിനൊപ്പം 2000 തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒപ്പം 20,000 ചെടികളും വെച്ചുപിടിപ്പിക്കും.

Similar News