യുണൈറ്റഡ് ഖാസിലേന്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഖാസിലേന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മലീബ് ടൈഗേര്‍സ്
ദുബായ്: യുണൈറ്റഡ് ഖാസിലേന്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അബൂഹൈല്‍ സ്‌കൗട്ട് മിഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഖാസിലേന്‍ പ്രീമിയര്‍ ലീഗ് 2025 ചാമ്പ്യന്‍ഷിപ്പില്‍ മലീബ് ടൈഗേര്‍സ് ജേതാക്കളായി. മലീബ് ടൈഗേര്‍സിന് പുറമെ ജിദ്ദ സ്‌ട്രൈക്കേഴ്‌സ്, റൈസിംഗ് സെന്നര്‍, ബോംബൈ ഗോള്‍ഡ്, ഗോദീനാര്‍, ലവിംഗ് ഫ്രണ്ട്‌സ് ദുബായ് എന്നീ ടീമുകളും മാറ്റുരച്ചു. മുജീബ് മാമു കറാമ ടീമുടമയായ മലീബ് ടൈഗേര്‍സിനെ കബീറദ്ദു, സാദിഖ് മാമു കറാമ എന്നിവരാണ് നയിച്ചത്. ഫൈസല്‍ മുഹ്‌സില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.