ആസ്‌ക് ജി.സി.സി പ്രീമിയര്‍ ലീഗ് സീസണ്‍ 3 - ടീം ബുറാഖ ചാമ്പ്യന്‍സ്
ദുബായ്: ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച ആസ്‌ക് ജി.സി.സി പ്രീമിയര്‍ ലീഗ് സമാപിച്ചു.
ആറ് ടീമുകളുടെ മത്സരത്തില്‍ ടീം വാള്‍ട്ടണ്‍ ഖത്തറിനെതിരെ ടീം ബുറാഖാ ചാമ്പ്യന്മാരായി.
കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ആബി മികച്ച ബോളറായും ലീഗിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്ററായ ഖലീലിനെ ഫൈനലിലെ താരമായും തിരഞ്ഞെടുത്തു.
കൂടുതല്‍ ക്യാച്ചിന് സാദിക്ക് മിഹ്‌റാജിനെയും ബെസ്റ്റ് കീപറായി നിസാര്‍ നിച്ചുവിനെയും തിരഞ്ഞെടുത്തു.
ലെജന്റ്‌സിന്റെ മത്സരത്തില്‍, ഉമ്പായീസ് ഇലവനെതിരെ സേട്ടൂസ് ഇലവന്‍ മികച്ച ജയം നേടി. പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും മറ്റും ജി.സി.സി രാജ്യങ്ങളിലും നിന്നുമായി വന്നവരെ മൊമെന്റോ നല്‍കി സ്വീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു സമ്മാനങ്ങളും നല്‍കി.