ഹണി റോസിന്റെ പോസ്റ്റില്‍ അശ്ലീല കമന്റ്: ഒരാള്‍ അറസ്റ്റില്‍; 30 പേര്‍ക്കെതിരെ കേസ്

Update: 2025-01-06 04:46 GMT

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീലവും സ്ത്രീവിരുദ്ധവുമായ കമന്റുകളിട്ട കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഹണി റോസിന്റെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഞായറാഴ്ച രാത്രിയാണ് കമന്റുകളുടെ തെളിവ് സഹിതം ഹണി റോസ് പരാതി നല്‍കിയത്.

തനിക്കെതിരായ അധിക്ഷേപങ്ങള്‍ വിവരിച്ച് കഴിഞ്ഞ ദിവസം ഹണിറോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന്് അപമാനിക്കുന്നുവെന്ന് പറഞ്ഞ് പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെയാണ് സൈബറിടത്തില്‍ തനിക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കിയത്

Similar News