മുംബൈ തെരുവില്‍ ഗുഹാമനുഷ്യന്‍; ആരാണ് ആ താരം

Update: 2025-02-03 07:25 GMT

മുംബൈ: അന്ധേരിയിലെ തെരുവില്‍ കഴിഞ്ഞ ദിവസം ഒരു 'ഗുഹാമനുഷ്യന്‍' പ്രത്യക്ഷപ്പെട്ടു. ജട പിടിച്ച മുടിയും നീണ്ട താടിയും തുകല്‍ വസ്ത്രത്തെ പോലെ അലസമായി ധരിച്ച വസ്ത്രവുമായി അലഞ്ഞ് നടന്ന 'ഗുഹാമനുഷ്യ' നെ കണ്ട് എല്ലാവരും അന്താളിച്ച് നിന്നു. പലരും ഒഴിഞ്ഞുമാറി. തെരുവിലെ അപൂര്‍വകാഴ്ച കാണാന്‍ പലരും ഒത്തുകൂടി. കൈവണ്ടി തള്ളിക്കൊണ്ട് റിക്ഷകള്‍ക്കിടയിലൂടെയും കാല്‍നടയാത്രക്കാര്‍ക്കിടയിലൂടെയും നടന്നും പരുക്കന്‍ ഭാവത്തില്‍ കടകളില്‍ കയറിയും റോഡിലൂടെ നടന്നും ഭീതി സൃഷ്ടിച്ച ആ ഗുഹാ മനുഷ്യന്‍ പ്രശസ്ത ബോളിവുഡ് താരം ആമീര്‍ഖാന്‍ ആയിരുന്നു. പുതിയ പരസ്യ ചിത്രത്തിലെ മേക്ക് ഓവറായിരുന്നു ഗുഹാമനുഷ്യന്റേത്. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് വേഷം മാറി തെരുവിലെത്തിയത്. ആമീര്‍ ഖാന്‍ ഗുഹാമനുഷ്യനിലേക്ക് മാറുന്നതിന്റെ മേക്ക് ഓവര്‍ വീഡിയോയും പിന്നാലെ പുറത്തിറക്കിയിട്ടുണ്ട്.

.

Similar News