'ആടുജീവിതം' ഓസ്‌കാര്‍ പ്രാഥമിക പട്ടികയില്‍: ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങള്‍

Update: 2025-01-07 07:29 GMT

97ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള മികച്ച ചിത്രത്തിനുള്ള പ്രാഥമിക പട്ടികയില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഇടംനേടി. ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ കങ്കുവ, ശുചി തലതി എഴുതി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നിവയാണ് ആടുജീവതത്തിനൊപ്പം ലിസ്റ്റില്‍ ഇടംപിടിച്ചത്. ആഗോളതലത്തില്‍ 323 ചിത്രങ്ങളില്‍ നിന്ന് 207 ചിത്രങ്ങളാണ് ഈ വിഭാത്തിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 323 ചിത്രങ്ങളില്‍ നിന്ന് 207 ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി എട്ട് മുതല്‍ വോട്ടിങ് ആരംഭിക്കും. ജനുവരി 12ന് അവസാനിക്കും .വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനം. നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറന്തള്ളപ്പെടുകയായിരുന്നു.

Similar News