കാസര്‍കോട് ജില്ല- തൊഴിലവസരങ്ങള്‍

ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

Update: 2024-11-26 07:42 GMT

ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഐ.ടി അസിസ്റ്റന്റ്

കാസര്‍കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദം, മലയാളം കീബോര്‍ഡ് കൈകാര്യം ചെയ്യുന്നതിനുള്ള അറിവ്, ഓഫീസ് ഐ.ടി മേഖലയില്‍ തൊഴില്‍ പരിചയം.

സെക്കണ്ടറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക്/ ഗ്രേഡ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ അയക്കണം. അയക്കേണ്ട വിലാസം- ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, 671531

അവസാന തീയതി ഡിസംബര്‍ പത്ത് വൈകുന്നേരം നാല് . ഫോണ്‍ : 9188043550

വനിതാ ഫാമിലി കൗണ്‍സിലര്‍ നിയമനം

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ കാസര്‍കോട് ഡി.സി.ആര്‍.സി യിലേക്ക് താല്‍ക്കാലിക വനിതാ ഫാമിലി കൗണ്‍സിലറെ നിയമിക്കുന്നു.

യോഗ്യത : സോഷ്യല്‍ വര്‍ക്ക് മാസ്റ്റേര്‍സ് ഡിഗ്രി അഥവാ എം.എസ്.സി സൈക്കോളജി ഫാമിലി കൗണ്‍സിലിംങ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ രേഖകളും ശരിപകര്‍പ്പും സഹിതം നവംബര്‍ 29 ന് രാവിലെ 11 ന് കാസര്‍കോട് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് നിര്‍വ്വഹണ ഏജന്‍സിയായി ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ നടപ്പിലാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റെഗുലര്‍ കോഴ്സ് ആയി സോഷ്യല്‍ വര്‍ക്കില്‍ (എച്ച് ആര്‍ ഒഴികെ) ബിരുദാനന്തര ബിരുദവും (എം.എസ്.ഡബ്ല്യു, റെഗുലര്‍ ) കുട്ടികളുടെ സംരക്ഷണ മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, സ്വയം തയ്യാറാക്കിയ അപേക്ഷയും, ബയോഡാറ്റ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം നീലേശ്വരം, മൂന്നാംകുറ്റിയില്‍ സി.ആര്‍.ഡി ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ സമര്‍പ്പിക്കണം. ഇമെയില്‍ ഐഡി : kavalpluscrd@gmail.com. ഫോണ്‍: 833082290

അധ്യാപക ഒഴിവ്

ജി.എച്ച്.എസ്.എസ് അഡൂരില്‍ എച്ച്.എസ്.ടി മാത്‌സ് (കന്നട)-1 അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ . ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.

ഫോണ്‍ 8547185292

Similar News