ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് നഗരസഭ അഞ്ചുലക്ഷം രൂപ കൈമാറി
By : Sub Editor
Update: 2024-11-28 09:47 GMT
കാസര്‍കോട്: വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് നഗരസഭ 5 ലക്ഷം രൂപ കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനാണ് ചെക്ക് കൈമാറിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ., നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.