കരിയര്‍ വാര്‍ത്തകള്‍

കരിയറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകള്‍

Update: 2024-11-27 11:27 GMT

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം; അപേക്ഷ ക്ഷണിച്ചു

പഠന-പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായവരും എന്നാല്‍ കുടുംബപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരുമായ സമര്‍ത്ഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിക്കുന്ന പദ്ധതിയായ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീമിലേക്ക് 2024-25 വര്‍ഷം മിടുക്കരായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024-25 അദ്ധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠനം നടത്തുന്നവരും നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരുമായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളില്‍ സര്‍ക്കാര്‍, എയ്ഡഡ്് സ്‌കൂളുകളില്‍ പഠിച്ചവരും സ്‌കീം കാലയളവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠനം തുടരുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

അപേക്ഷാഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റ് പകര്‍പ്പ് (ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയത്), മുന്‍ഗണനാ ഇനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ എന്നിവസഹിതം അപേക്ഷകള്‍ ഡിസംബര്‍ 10നകം പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസിലോ പനത്തടി, ഭീമനടിട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ എത്തിക്കേണ്ടതാണ്. നിശ്ചിത തീയ്യതിക്ക് ശേഷം ലഭ്യമാകുന്ന അപേക്ഷകള്‍, അപൂര്‍ണ്ണമായവ, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലാത്തവ എന്നീ അപേക്ഷകള്‍ നിരസിക്കുന്നതാണ്. ഫോണ്‍- 0467 ൨൯൬൦൧൧

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്സ് ട്രെിയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. പ്രായ പരിധി ഇല്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ആറുമാസമാണ് കോഴ്‌സിന് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 9495371160.

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി; ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന കോഴ്സിലേക്ക് ഫീസ് ഇളവോടു കൂടി അപേക്ഷിക്കുവാനുള്ള അവസാനതിയതി ഡിസംബര്‍ ഏഴ് വരെ നീട്ടി. കോഴിക്കോട്, തിരുവനന്തപുരം കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെ പുതിയ ബാച്ചുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നത്. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്താ അവതരണം, വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ് പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ഒരുക്കിയാണ് കോഴ്സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വവിധ മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ്സപ്പോര്‍ട്ട് എന്നിവക്കുള്ള അവസരം കോഴ്സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് കോാഴ്സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോണ്‍- 954495 8182, കോഴിക്കോട് - 0495 2301772, തിരുവനന്തപുരം- 0471 2325154.

Similar News