കൊച്ചിയിലും തിരുവനന്തപുരത്തും വി 5G സേവനങ്ങള്‍; ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ആസ്വദിക്കാം
അടുത്തിടെ കോഴിക്കോടും മലപ്പുറത്തും കമ്പനി 5G സേവനങ്ങള്‍ ആരംഭിച്ചിരുന്നു;
കൊച്ചിയിലും തിരുവനന്തപുരത്തും വി 5G സേവനങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി. തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ സേവനങ്ങള്‍ ആരംഭിച്ചു. ഓഗസ്റ്റ് 20 ന് തിരുവനന്തപുരത്തും ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ കോഴിക്കോടും മലപ്പുറത്തും കമ്പനി 5G സേവനങ്ങള്‍ ആരംഭിച്ചിരുന്നു.
ഘട്ടം ഘട്ടമായുള്ള 5G വിപുലീകരണത്തിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബംഗളൂരു, മൈസൂരു, നാഗ് പൂര്‍ ചണ്ഡീഗഡ്, പട് ന, ജയ് പൂര്‍, സോനീപത്ത്, അഹമ് ദാബാദ്, രാജ് കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജി നഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കാട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5G സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ടെലികോം മേഖലയില്‍ വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സേവന വിപുലീകരണത്തിന്റെ ഭാഗമായാണ് കേരളത്തിലും കമ്പനിയുടെ അഞ്ചാം തലമുറ കണക്റ്റിവിറ്റി നവീകരണം പുരോഗമിക്കുന്നത്.
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക് വോഡാഫോണ്‍ ഐഡിയയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. സേവനം തുടങ്ങുന്നതിന്റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ വി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്‌സസ് എന്നിവയും ആസ്വദിക്കാം.
4G സേവനങ്ങളോടൊപ്പം അടുത്ത തലമുറ 5G ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും മെച്ചപ്പെടുത്തിയ അനുഭവവും നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കും 5G ഹാന്‍ഡ് സെറ്റ് സ്വീകാര്യതയ്ക്കും അനുസൃതമായി, കേരളത്തിലുടനീളം കമ്പനിയുടെ 5G കാല്‍പ്പാടുകള്‍ വ്യവസ്ഥാപിതമായി വികസിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' - എന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനികവും ഊര്‍ജ്ജ-കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കുന്നതിനായി വി കേരളത്തില്‍ എറിക്‌സണുമായി സഹകരിക്കുകയും നെറ്റ് വര്‍ക്ക് പ്രകടനം സ്വയമേവ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി എ.ഐ പവര്‍ഡ് സെല്‍ഫ്-ഓര്‍ഗനൈസിംഗ് നെറ്റ് വര്‍ക്കുകള്‍ (SON) നടപ്പിലാക്കുകയും ചെയ്തു.
5G പുറത്തിറക്കുന്നതിന് സമാന്തരമായി, മെച്ചപ്പെട്ട കവറേജ്, ഡാറ്റ വേഗത, മൊത്തത്തിലുള്ള മികച്ച ഉപയോക്തൃ അനുഭവം എന്നിവ നല്‍കുന്നതിനായി കമ്പനി കേരളത്തില്‍ 4G നെറ്റ് വര്‍ക്ക് ഗണ്യമായി നവീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലക്ഷദ്വീപുകളിലും 4G സേവനങ്ങള്‍ ആരംഭിച്ചു.
2024 മാര്‍ച്ച് മുതല്‍, ഇന്‍ഡോര്‍ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1,400-ലധികം സൈറ്റുകളില്‍ 900 MHz സ്‌പെക്ട്രം വിജയകരമായി വിന്യസിച്ചു, 4,300 സൈറ്റുകളില്‍ 2,100 MHz സ്‌പെക്ട്രം വിന്യസിച്ചു, ലെയര്‍ അഡീഷന്‍ വഴി ശേഷി വര്‍ദ്ധിപ്പിച്ചു, സ്‌പെക്ട്രം ബാന്‍ഡ് വിഡ്ത്ത് വികസിപ്പിച്ചു. റീച്ച്, ഡാറ്റ ട്രാഫിക് കൈകാര്യം ചെയ്യല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിച്ചു. 2024 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള 15 മാസത്തിനുള്ളില്‍ നടപ്പിലാക്കിയ ഈ നവീകരണങ്ങള്‍ കേരളത്തില്‍ 22 ശതമാനം ശേഷി വര്‍ദ്ധനവിന് കാരണമായി, കൂടാതെ നഗര, ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരവും ഉയര്‍ന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി നല്‍കാന്‍ സഹായിച്ചു.