സ്വര്‍ണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ വെള്ളിയാഴ്ചത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് സ്വര്‍ണ വില പതിയെ താഴോട്ട്. ഇന്ന് സംസ്ഥാനത്ത് പവന് 120 രൂപ കുറഞ്ഞ് 59,480 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7435 രൂപയിലെത്തി.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. തുടര്‍ന്ന് വെള്ളിയാഴ്ച ജനുവരിയിലെ ഇതുവരെയുള്ള ഉയര്‍ന്ന വിലയായ 59,600 രൂപയിലെത്തിയിരുന്നു. 2025ല്‍ സ്വര്‍ണവില 65000 കടക്കുമെന്നാണ് വിപണിയിലെ കണക്കുകൂട്ടല്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് സ്വര്‍ണം ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59640 ല്‍ എത്തിയത്. ഇന്നലെ ഇതില്‍ നിന്ന് വെറും 40 രൂപ മാത്രം അകലെയായിരുന്നു . ഇന്ന് റെക്കോര്‍ഡ് മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നതിനിടെയാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.