തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ കൂപ്പുകുത്തി

തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിലയായ 84.7050 ല്‍ എത്തിയിരുന്നു

Update: 2024-12-03 09:35 GMT

ഡോളറിനെതിരെ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ 84.7425 താഴ്ചയിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിലയായ 84.7050 ല്‍ എത്തിയിരുന്നു. ഇന്ത്യന്‍ രൂപയ്‌ക്കൊപ്പം ചൈനീസ് യുവാനും ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ യൂറോയ്‌ക്കെതിരെ ഡോളര്‍ സൂചിക 106.50 ആയി ഉയര്‍ന്നു. നിരാശപൂര്‍ണമായ ജി.ഡി.പി ഡാറ്റയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഇന്ത്യന്‍ രൂപ 0.25 ശതമാനം ഇടിഞ്ഞു. ആറ് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ആര്‍.ബി.ഐയുടെ കുറേ നാളുകളായുള്ള ശ്രമത്തിനുള്ള തിരിച്ചടിയും കൂടിയായി പുതിയ പ്രതിഭാസം. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി എട്ട് ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

Similar News