സ്വര്‍ണവിലയില്‍ ന്യൂ ഇയര്‍ ട്രെന്‍ഡ് തുടരുന്നു: ഇന്നും വില കൂടി

Update: 2025-01-02 07:31 GMT

പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ കൂടിയ സ്വര്‍ണ വിലയുടെ ട്രെന്‍ഡ് രണ്ടാം ദിവസവും തുടരുകയാണ്. വ്യാഴാഴ്ച ഒരു പവന് 240 രൂപ വര്‍ധിച്ച് 57440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കൂടി 7180 രൂപയായി.24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 7833 രൂപയും പവന് 62,664 രൂപയുമാകും. 18 കാരറ്റിന്റെ സ്വര്‍ണം ഒരുഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ്.പുതുവര്‍ഷമായ ബുധനാഴ്ച പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വര്‍ധിച്ചിരുന്നു. പുതുവര്‍ഷത്തെ ആദ്യ രണ്ട് ദിനങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Similar News