ഭാര്യക്ക് സ്വര്‍ണ ചെയിന്‍ എടുത്തു; പിന്നാലെ 8 കോടി രൂപയുടെ ലക്കി ഡ്രോ

മൂന്ന് മാസം മുമ്പാണ് ബാലസുബ്രഹ്‌മണ്യന്‍ ഭാര്യയ്ക്ക് സ്വര്‍ണ ചെയിന്‍ വാങ്ങിയത്;

Update: 2024-11-30 10:47 GMT

ഒറ്റരാത്രി കൊണ്ട് സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം കോടിപതിയായിരിക്കുകയാണ്. സിംഗപ്പൂരിലെ ജ്വല്ലറി നടത്തിയ ലക്കി ഡ്രോയില്‍ എട്ട് കോടി രൂപയുടെ ഭാഗ്യമാണ് ബാലസുബ്രഹ്‌മണ്യത്തെ തേടിയെത്തിയത്. മൂന്ന് മാസം മുമ്പാണ് ബാലസുബ്രഹ്‌മണ്യന്‍ ഭാര്യയ്ക്ക് സ്വര്‍ണ ചെയിന്‍ വാങ്ങിയത്. പിന്നാലെ നടന്ന ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയാണെന്ന അറിയിപ്പ് വന്നത് കഴിഞ്ഞ ദിവസമാണ്.

ജ്വല്ലറിയുടെ വാര്‍ഷിക ഇവന്റിന്റെ ഭാഗമായിട്ടാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. സിംഗപ്പൂരിലെ ടെസെന്‍സോണില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. കുറഞ്ഞത് 250 സിംഗപ്പൂര്‍ ഡോളറിന്റെ സ്വര്‍ണം വാങ്ങിയവര്‍ക്കായിരുന്നു ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം. സ്വര്‍ണ ചെയിനിന് 6000 സിംഗപ്പൂര്‍ ഡോളറാണ് സുബ്രഹ്‌മണ്യം മുടക്കിയത്. കഴിഞ്ഞ 21 വര്‍ഷമായി സുബ്രഹ്‌മണ്യന്‍ സിംഗപ്പൂരില്‍ പ്രൊജക്ട് എഞ്ചിനീയറാണ്.

Similar News