ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍; 'രാജ്യത്തുടനീളം ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്'

Update: 2025-05-09 10:35 GMT

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെ കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുകയും പരിഭ്രാന്തി പടര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ ഔട്ട്‌ലെറ്റിലും ഇന്ധനവും എല്‍.പി.ജിയും ആവശ്യത്തിന് ലഭ്യമാകും. പരിഭ്രാന്തി വേണ്ടെന്നും അറിയിച്ചു.

Similar News