പൊന്ന് പൊളളും..!! സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

Update: 2025-01-29 04:55 GMT

ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 640 രൂപ കൂടി 60760 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6275 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയുണ്ടായിരുന്ന വിലയാണ് നാലാഴ്ച കൊണ്ട് മൂവായിരം രൂപയിലധികം വര്‍ധിച്ചത്. 2025ല്‍ സ്വര്‍ണവില 65000 കടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Similar News