നിലക്കാത്ത സ്വര്‍ണക്കുതിപ്പ്; പവന് 64560 രൂപ; 4 ദിവസത്തിനിടെ കൂടിയത് 1440 രൂപ

Update: 2025-02-20 05:21 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1440 രൂപയാണ് കൂടിയത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8070 രൂപയിലും പവന് 64560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6640 രൂപയിലും പവന് 53120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഏറെ ദിവസമായി മാറ്റിമില്ലാതിരുന്ന വെള്ളി നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് 01 രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8035 രൂപയിലും പവന് 64280 രൂപയിലുമാണ് വ്യാപാരം നടന്നത്.

ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. നിലവിലെ വില അനുസരിച്ച് ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ 70,000ന് മുകളില്‍ ഉപഭോക്താവ് നിലവില്‍ പവന് മുടക്കേണ്ടി വരും. ഈ വര്‍ഷം പവന് 65000 രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരായ രൂപയുടെ ഇടിവും ട്രംപിന്റെ പുതിയ ധനനയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒന്നര മാസം കൊണ്ട് 7360 രൂപയുടെ വര്‍ധനവാണുണ്ടായത്.

Similar News