വീണ്ടും റെക്കോര്‍ഡിലേക്കോ? സ്വര്‍ണ വില കൂടുന്നു: പവന് 63760
സ്വര്‍ണവില പവന് വീണ്ടും 64000 ത്തിന്റെ അടുത്തെത്തി. ചൊവ്വാഴ്ച പവന് 240 രൂപ കൂടി 63760 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 7970 രൂപയായി. തിങ്കളാഴ്ച 400 രൂപയുടെ വര്‍ധനവാണുണ്ടായത്. ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. നിലവിലെ വില അനുസരിച്ച് ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ 70,000ന് മുകളില്‍ ഉപഭോക്താവ് നിലവില്‍ പവന് മുടക്കേണ്ടി വരും. ഈ വര്‍ഷം പവന് 65000 രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത.് രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരായ രൂപയുടെ ഇടിവും ട്രംപിന്റെ പുതിയ ധനനയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒന്നര മാസം കൊണ്ട് ആറായിരം രൂപയ്ക്ക് മുകളിലാണ് വര്‍ധനവുണ്ടായത്.