സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

Update: 2025-03-10 05:39 GMT

കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലം കഴിഞ്ഞ കുറച്ച് നാളുകളായി വ്യത്യസ്ത സ്വര്‍ണനിരക്കുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച ഇരുസംഘടനകളും സ്വര്‍ണവില വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു വിഭാഗം വര്‍ധിപ്പിച്ചപ്പോള്‍ മറു വിഭാഗം കുറച്ചു. ശനിയാഴ്ചയും സ്വര്‍ണത്തിന് ഇരുവിഭാഗവും വില കൂട്ടിയിരുന്നു.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ തിങ്കളാഴ്ച സ്വര്‍ണവില കൂട്ടിയതായി അറിയിച്ചു. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂട്ടി 8050 രൂപയും പവന് 80 രൂപ കൂട്ടി 64400 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6635 രൂപയും പവന് 40 രൂപ കൂട്ടി 53080 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയില്‍നിന്ന് 02 രൂപ കുറച്ച് 106 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷനും (AKGSMA) തിങ്കളാഴ്ച വില കൂട്ടി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂട്ടി 8050 രൂപയും പവന് 80 രൂപ കൂട്ടി 64400 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂട്ടി 6620 രൂപയും പവന് 40 രൂപ കൂട്ടി 52960 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Similar News