സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 320 രൂപ കൂടി 63840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിത്ത് 7980 രൂപയായി. ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞത് ആഭരണ പ്രേമികള്‍ക്കും വിവാഹ സംഘങ്ങള്‍ക്കും കുറച്ച് ആശ്വാസമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച തുടര്‍ന്ന് വന്ന ട്രെന്‍ഡ് തന്നെ ഇന്നും ആവര്‍ത്തിക്കുകയായിരുന്നു. ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ ഉപഭോക്താവ് ഒരു പവന് ഇനി 70,000 രൂപയുടെ അടുത്ത് നല്‍കേണ്ടി വരും. ജനുവരിയുടെ തുടക്കത്തില്‍ പവന് 57200 രൂപയായിരുന്നു വില. ആറാഴ്ച കൊണ്ട് ആറായിരം രൂപയിലധികം വര്‍ധനവാണ് സ്വര്‍ണം പവന് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ്സില്‍ ട്രംപ് സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയുണ്ടായ ധനവിപണയിലെ അനിശ്ചിതത്വവും വില കൂടാന്‍ കാരണമായി.