ആഭരണപ്രേമികള്‍ക്കും വിവാഹസംഘങ്ങള്‍ക്കും നിരാശ സമ്മാനിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലകൂടി.ആറ് ദിവസത്തെ വിലക്കയറ്റത്തിനൊടുവില്‍ ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞത് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് കുറഞ്ഞ സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 58,720 രൂപയായി. ഒരു ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7340 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 73,400 രൂപയാവും. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 8007 രൂപയും പവന് 64,056 രൂപയും നല്‍കേണ്ടി വരും. 18 കാരറ്റിന് ഒരു ഗ്രാമിന് 6006 രൂപയും പവന് 48,048 രൂപയുമാണ് വിപണിയിലെ വില