പുതുവര്‍ഷത്തില്‍ സ്വര്‍ണത്തിന് പുതുമോടി; വില കുത്തനെ കൂടി
By : Online Desk
Update: 2025-01-01 10:53 GMT
പുതുവര്‍ഷത്തില്‍ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കൂടി. വര്‍ഷാവസാന ദിവസം സ്വര്‍ണ വില 56880 ആയി കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. പുതിയ വര്‍ഷത്തിലും സ്വര്‍ണവില കുറയുമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണത്തിന് വില വീണ്ടും 57000 കടന്നു. പവന് 320 രൂപ കൂടി 57200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 7150 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 93 രൂപയാണ്.