ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിലയുമായി സ്വര്‍ണം. സംസ്ഥാനത്തെ സ്വര്‍ണവില പവന് 60000 കടന്നു. ഇന്ന് പവന് 600 രൂപ ഒറ്റയടിക്ക് കൂടി 60,200 ല്‍ എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6205 രൂപയാണ്. അന്താരാഷ്ട്രതലത്തില്‍ നിക്ഷേപം കൂടിയതാണ് സ്വര്‍ണവിലയുടെ വില കൂടാന്‍ കാരണമായത്. രൂപയ്‌ക്കെതിരായ ഡോളറിന്റെ വളര്‍ച്ചയും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമാകുന്നുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. സ്വര്‍ണവില ഈ വര്‍ഷം 65000 കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.