സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തി. ചൊവ്വാഴ്ച പവന് 160 രൂപ കൂടി 64600 രൂപയിലെത്തി. ഫെബ്രുവരി 20ന് പവന് 64560 രൂപയായിരുന്ന ഈ മാസത്തെ റെക്കോര്‍ഡ് ആണ് ഇന്ന് തകര്‍ന്നത്. ഇന്ന് ഗ്രാമിന് 20 രൂപ കൂടി 8075 രൂപയായി.നിലവിലെ വില അനുസരിച്ച് ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ 70,000ന് മുകളില്‍ ഉപഭോക്താവ് നിലവില്‍ പവന് മുടക്കേണ്ടി വരും. പവന് 65000 രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത.് ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില രണ്ട് മാസം കൊണ്ട് 7000 രൂപയിലധികം വര്‍ധനവുണ്ടായി.