സ്വര്‍ണക്കുതിപ്പിന് ബ്രേക്കിട്ടു; സ്വര്‍ണവിലയില്‍ ഇന്ന് കുറവ്; പവന് 61640 രൂപ
By : Online Desk
Update: 2025-02-03 06:44 GMT
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 320 രൂപ കുറഞ്ഞ് 61640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയായി. സ്വര്‍ണ വില ഇന്ന് 62000 ല്‍ തൊടുമെന്ന് ആഭരണപ്രേമികളും വിവാഹ സംഘങ്ങളും ആശങ്കപ്പെട്ടിരിക്കെയാണ് വിലയില്‍ ചെറിയ കുറവ് വന്നത്. സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ഈ വര്‍ഷം പവന് 65000 കടക്കുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 4500 രൂപയിലധികം വര്‍ധനവാണ് സ്വര്‍ണത്തിലുണ്ടായത്.