പുതുവര്‍ഷത്തില്‍ ഒടുവില്‍ ആശ്വാസം; സ്വര്‍ണവില കുറഞ്ഞ ആദ്യദിനം
By : Online Desk
Update: 2025-01-04 07:48 GMT
പുതുവര്‍ഷം പിറന്നത് മുതല്‍ ജനുവരി മൂന്ന് വരെ വില കൂടിക്കൊണ്ടിരുന്ന സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായി വെള്ളിയാഴ്ച 640 രൂപയായിരുന്നു സ്വര്‍ണത്തിന് കൂടിയത്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 57720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7215 രൂപയാണ് വില. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 7260 രൂപയായിരുന്നു, ഇന്ന് 45 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയാണ്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.2024 ജനുവരിയില്‍ 46,520 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില