കൊച്ചി :സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കുതിപ്പ് തുടര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,330 രൂപയിലെത്തി. തുടര്‍ച്ചയായ ആറ് ദിവസങ്ങളിലും സ്വര്‍ണവില കൂടിയിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച 57720 രൂപയുണ്ടായിരുന്നത് ഇന്നത്തേക്ക് 58640 രൂപയായി. ഇത് പ്രകാരം 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 66,439 രൂപ വരെ നല്‍കേണ്ടി വരും.