കുതിപ്പിനിടെ കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 800 രൂപ കുറഞ്ഞു
By : Online Desk
Update: 2025-02-15 05:23 GMT
മിക്ക ദിവസങ്ങളിലും ഉയര്‍ച്ചകള്‍ മാത്രം രേഖപ്പെടുത്തിയ സ്വര്‍ണ വില സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 800 രൂപ ഒറ്റയടിക്ക് കുറഞ്ഞ് 63120 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ്7890 രൂപയിലെത്തി. നാല് ദിവസത്തിനിടെ സ്വര്‍ണത്തിന് 1360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ജനുവരി 22നാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീടിങ്ങോട് അടിക്കടി സ്വര്‍ണവില കൂടുകയായിരുന്നു. ഒറ്റയടിക്ക് 64,000ത്തിലെത്തി. ജനുവരിയുടെ തുടക്കത്തില്‍ പവന് 57200 രൂപയായിരുന്നു വില. ആറാഴ്ച കൊണ്ട് ആറായിരം രൂപയിലധികം വര്‍ധനവാണ് സ്വര്‍ണം പവന് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ്സില്‍ ട്രംപ് സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയുണ്ടായ ധനവിപണയിലെ അനിശ്ചിതത്വവും വില കൂടാന്‍ കാരണമായി.