പൊന്നുവില പൊള്ളുംവില; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

Update: 2025-01-24 06:36 GMT

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 240 വില വര്‍ധിച്ച് 60440 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപ കൂടി 7555 രൂപയിലെത്തി.

ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കേവരും. അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. അതേസമയം വെള്ളിയുടെ വില ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Similar News