സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡ് വില കയറ്റത്തിന് മാത്രം സാക്ഷ്യം വഹിച്ച കഴിഞ്ഞ ദിനങ്ങളെ പോലെ ഇന്നും വില കൂടി. പവന് 840 രൂപ വര്‍ധിച്ച് 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയാണ് ഭൂരിഭാഗം ദിനങ്ങളിലും ഉണ്ടായത്. 57000 ല്‍ ഉണ്ടായിരുന്ന വില ഒരു മാസം പിന്നിടുമ്പോള്‍ 5000 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം 65000 കടക്കുമെന്ന വിപണി വിദഗ്ദ്ധരുടെ പ്രവചനം ഫലിക്കാന്‍ ഇനി കൂടുതല്‍ ദൂരം വേണ്ടി വരില്ല എന്നാണ് കണക്കുകൂട്ടല്‍. സ്വര്‍ണവില കഴിഞ്ഞാഴ്ച മിക്ക ദിനങ്ങളിലും സര്‍വകാല റെക്കോര്‍ഡില്‍ ആണ് വ്യാപാരം നടത്തിയത്. ആശ്വാസമെന്നോണം ഇന്നലെയാണ് ചെറിയൊരു വിലക്കുറവ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാകാം വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.