കൂടി കൂടി എങ്ങോട്ട്!!.. സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍..

Update: 2025-01-31 05:13 GMT

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 960 രൂപ കൂടി 61,840 രൂപയായി. ഗ്രാമിന് 120 രൂപ കൂടി 7730 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 8433 രൂപയായി.ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് മൂവായിരം ഡോളര്‍ കവിഞ്ഞ് മുന്നേറിയേക്കും.ഇതോടെ ഇന്ത്യയില്‍ പവന്‍ വില 65,000 കടന്നേക്കും. ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 32 ശതമാനം വര്‍ദ്ധനവാണുണ്ടായത്.

സ്വര്‍ണ വിലയ്‌ക്കൊപ്പം വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 107 രൂപയും കിലോ ഗ്രാമിന് 107,000 രൂപയുമാണ്.

Similar News