തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ ആശ്വാസം; 360 രൂപ കുറഞ്ഞു, പവന് 64200
കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8025 രൂപയിലും പവന് 64200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6605 രൂപയിലും പവന് 52840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8070 രൂപയിലും പവന് 64560 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6640 രൂപയിലും പവന് 53120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് 01 രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടന്നത്.
ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. ഈ വര്‍ഷം പവന് 65000രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒന്നര മാസം കൊണ്ട് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.
സ്വര്‍ണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങല്‍വിലയും കുറഞ്ഞിട്ടുണ്ട്. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാല്‍) ഇന്നു കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 69,487 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 8,686 രൂപയും. ഇന്നലെ സ്വര്‍ണം വാങ്ങിയവരേക്കാള്‍ പവന് 386 രൂപയും ഗ്രാമിന് 48 രൂപയും കുറവാണ് ഇന്നത്തെ വില.